രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്ക് ബാറ്റിംഗ് തകർച്ച. അവർ ആദ്യ ഇന്നിംഗ്സിൽ വിദർഭക്ക് എതിരെ 224 റൺസിന് ഓളൗട്ട് ആയി. മുംബൈക്ക് ആയി ശ്രേയസ് അയ്യരും രഹാനെയും എല്ലാം ഇറങ്ങി എങ്കിലും പ്രമുഖ ബാറ്റർമാർക്ക് ആർക്കും തിളങ്ങാൻ ആയില്ല. ശ്രേയസും ക്യാപ്റ്റൻ രഹാനെയും 7 റൺസ് വീതമാണ് എടുത്തത്. അവസാനം വന്ന് അർധ സെഞ്ച്വറി അടിച്ച ശർദുൽ താക്കൂർ ആണ് മുംബൈക്ക് മാന്യമായ സ്കോർ നൽകിയത്.
ശാർദുൽ 69 പന്തിൽ 75 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. 8 ഫോറും 3 സിക്സും അടങ്ങുന്നത് ആയിരിന്നു ശാർദുലിന്റെ ഇന്നിംഗ്സ്. പൃഥ്വി ഷാ 46 റൺസും എടുത്തു.
വിദർഭക്ക് വേണ്ടി ഹാർഷ് ദൂബെയും യാഷ് താക്കൂറും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ഉമേഷ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. ഇപ്പോൾ വിദർഭ അവരുടെ ആദ്യ ഇന്നിംഗ്സിൽ 22-2 എന്ന നിലയിലാണ്.