രഞ്ജി ട്രോഫിയുടെ സമ്മാനത്തുക ഇരട്ടിയിൽ അധികമാക്കി

Newsroom

വരാനിരിക്കുന്ന ആഭ്യന്തര സീസണിന് മുന്നോടിയായി എല്ലാ ആഭ്യന്തര മത്സരങ്ങളുടെയും സമ്മാനത്തുകയിൽ വലിയ വർദ്ധനവ് പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. വരാനിരിക്കുന്ന സീസണിലെ രഞ്ജി ട്രോഫിയുടെ സമ്മാനത്തുക ഇരട്ടിയിലധികം ആണ് വർദ്ധിപ്പിച്ചത്. വിജയികൾക്ക് ഇനി രഞ്ജിയിൽ 5 കോടി രൂപ സമ്മാനമായി ലഭിക്കും, മുൻ സമ്മാനത്തുക 2 കോടി രൂപയായിരുന്നു.

Collage Maker 14 Apr 2023 09 24 Pm 897 16814876503x2

സീനിയർ വനിതാ ഏകദിന ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക 6 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായി പരിഷ്കരിച്ചു. സീനിയർ വനിതാ ടി20 ട്രോഫി വിജയികൾക്ക് 40 ലക്ഷം രൂപയു. ലഭിക്കും..

ഇറാനി കപ്പിന്റെ പ്രൈസ് മണി ഇരട്ടിയായി 50 ലക്ഷം രൂപയായി വർധിപ്പിച്ചു, ദുലീപ് ട്രോഫി ജേതാക്കൾക്ക് 1 കോടി ലഭിക്കും, മുൻ തുകയായ 40 ലക്ഷത്തിന്റെ ഇരട്ടിയിലധികമാണിത്‌.