നാലാം ടെസ്റ്റിനായി റാഞ്ചിയിൽ ഒരുക്കിയ പിച്ച് നല്ലതായിരുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. റാഞ്ചി പിച്ച് ബാറ്റർമാർക്കും ബൗളർമാർക്കും ഒരു പോലെ ഗുണം ചെയ്യുന്നതായിരുന്നു എന്ന് രോഹിത് പറഞ്ഞു.
“നല്ല പിച്ച് ആയിരുന്നു. ഒരാൾ 100 റൺസ് നേടിയപ്പോൾ ഒരാൾക്ക് 90 നേടാൻ ആയി, രണ്ട് കളിക്കാർ അർദ്ധ സെഞ്ച്വറി നേടി. പിച്ച് എങ്ങനെ കാണപ്പെടുന്നു എന്നത് പ്രശ്നമല്ല, എങ്ങനെ കളിക്കുന്നു എന്നതാണ് പ്രധാനം.” രോഹിത് പറഞ്ഞു.
“ഏതാണ്ട് നാല് ദിവസത്തോളം കളി എത് ഭാഗത്തും പോകാം എന്ന നിലയിൽ ആയിരുന്നു. പന്ത് കറങ്ങുകയും ബൗൺസുകൾ താഴ്ന്ന് നിൽക്കുകയും പിച്ചാണ്. ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവമാണിത്. ഇത് പുതിയ കാര്യമല്ല, കഴിഞ്ഞ 50 വർഷമായി ഞങ്ങൾ ഇത് കാണുന്നു, ”രോഹിത് പറഞ്ഞു
“ബാറ്റർമാർക്ക് ബാറ്റ് ചെയ്യാൻ കഴിയാത്തതുപോലെയോ ബൗളർമാർക്ക് ബൗൾ ചെയ്യാൻ കഴിയാത്തതുപോലെയോ ഉള്ള പിച്ച് ആയിരുന്നില്ല. യഥാർത്ഥത്തിൽ ബൗളർമാർ ഇവിടെ ബൗൾ ചെയ്യുന്നത് ശരിക്കും ആസ്വദിച്ചു. ബാറ്റർമാർക്ക് പോലും കഠിനമായ പിച്ചായിരുന്നില്ല ഇത്. ജോ റൂട്ട് സെഞ്ചുറിയും ജൂറൽ 90 റൺസും നേടി. റണ്ണുകളേക്കാൾ കൂടുതൽ അത് നേരിട്ട പന്തുകളുടെ എണ്ണമായിരുന്നു. നിങ്ങൾക്ക് 150 പന്തുകൾ അതിജീവിക്കാൻ കഴിയുമെങ്കിൽ, വിക്കറ്റിൽ ഒരു പ്രശ്നവുമില്ല എന്നതാണ് സത്യം, ”രോഹിത് കൂട്ടിച്ചേർത്തു.