മുന്‍ ഇന്ത്യന്‍ താരം രമേഷ് പോവാറിന്റെ ആണ് തന്റെ ബൗളിംഗ് ആരാധനാപാത്രമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതാണെന്ന് തനിക്ക് തോന്നിയെന്നും മെഹ്ദി ഹസന്‍ വെളിപ്പടുത്തി. ചെറുപ്പത്തില്‍ താന്‍ പല ബൗളിംഗ് ആക്ഷനും പരീക്ഷിച്ചുവെങ്കിലും അതിനോട് പൊരുത്തപ്പെടുവാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് ബംഗ്ലാദേശ് താരം വ്യക്തമാക്കി.
രമേഷ് പോവാറിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതായി തോന്നിയെന്നും അതിന് ശേഷമാണ് താന്‍ തന്റെ ബൗളിംഗ് ഈ ശൈലിയില്‍ രൂപപ്പെടുത്തിയതെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഒരു മത്സരം കണ്ടപ്പോളാണ് താന്‍ രമേഷിന്റെ ബൗളിംഗ് ശ്രദ്ധിക്കുന്നത്.
അന്നദ്ദേഹത്തിന് വളരെ അധികം വണ്ണമുണ്ടായിരുന്നു, പന്തെറിയുമ്പോള്‍ സ്പിന്നും ലഭിയ്ക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ താരത്തിന്റെ ശൈലി ഉപയോഗിക്കാമെന്ന് കരുതിയെന്നും തനിക്ക് ഏറെ മെച്ചമുണ്ടായെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി. താന്‍ തുടക്കത്തില്‍ രമേഷിന്റെ അതേ ബൗളിംഗ് ആക്ഷനാണെങ്കിലും ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മെഹ്ദി ഹസന്‍ അഭിപ്രായപ്പെട്ടു.
ഹസന്‍ ബംഗ്ലാദേശിനായി 22 ടെസ്റ്റുകളും 41 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് യഥാക്രമം 90, 40, 4 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ഇന്ത്യയ്ക്കായി ഏതാനും ടെസ്റ്റുകളും 31 ഏകദിനങ്ങളിലും കളിച്ച താരം ആറും 34 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ വനിത ടീമിന്റെ പരിശീലകനായും രമേഷ് പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.