ബംഗ്ലാദേശിന് പുതിയ ഫീൽഡിംഗ് കോച്ച്

Sports Correspondent

ബംഗ്ലാദേശ് മുന്‍ നായകന്‍ രാജിന്‍ സാലേഹ് ടീമിന്റെ പുതിയ ഫീൽഡിംഗ് കോച്ച്. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കായി മാത്രമാണ് താരത്തിന്റെ നിയമനം. ഫെബ്രുവരി 23ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്.

ധാക്ക പ്രീമിയർ ലീഗിൽ കോച്ചായി പ്രവര്‍ത്തിച്ച് വരുന്ന രാജിന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാൽ യൂനുസ് പറഞ്ഞു.

റയാന്‍ കുക്കിന്റെ കരാര്‍ ബോര്‍ഡ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ബംഗ്ലാദേശ് ബോര്‍ഡ് താത്കാലിക ഫീൽഡിംഗ് കോച്ചിനെയാണ് പരമ്പരകള്‍ക്കായി നിയമിക്കുന്നത്. പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിൽ മിസാനുര്‍ റഹ്മാന്‍ ബാബുള്‍ ആണ് ചുമതല വഹിച്ചത്.