നെല്‍സണില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന്റെ 246 റണ്‍സ് പിന്തുടരുന്ന ന്യൂസിലാണ്ടിനു രണ്ട് വിക്കറ്റ് നഷ്ടം. 14 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 64/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. നിലവില്‍ 183 റണ്‍സ് കൂടി നേടേണ്ട ന്യൂസിലാണ്ടിനായി മാര്‍ട്ടിന്‍ ഗുപ്ടില്‍(31*), റോസ് ടെയിലര്‍ (14*) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. കോളിന്‍ മണ്‍റോ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 19 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസണും വേഗം പുറത്തായി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ടോപ് ഓര്‍ഡറിനു പിഴച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് മുഹമ്മദ് ഹഫീസ്(60), ഷദബ് ഖാന്‍(52), ഹസന്‍ അലി(51) എന്നിവരായിരുന്നു. ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക് ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കി. ഷൊയ്ബ് മാലിക്കും(27) നിര്‍ണ്ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്.
ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍(3), ടിം സൗത്തി(2), ടോഡ് ആസ്ട്‍ലേ(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റനറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial