ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ആദ്യ ഏകദിനം ഉപേക്ഷിച്ചു

Sports Correspondent

മഴ മൂലം ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം 41 ഓവറായി ചുരുക്കിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 19 ഓവറില്‍ 80/2 എന്ന നിലയില്‍ നില്‍ക്കവെയാണ് വീണ്ടും വില്ലനായി മഴയെത്തിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

42 റണ്‍സുമായി ഇമാം ഉള്‍ ഹക്കും 14 റണ്‍സ് നേടി ഹാരിസ് സൊഹൈലുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ജോഫ്ര ആര്‍ച്ചര്‍, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് നേടി. ബാബര്‍ അസം(16), ഫകര്‍ സമന്‍(3) എന്നിവരാണ് പുറത്തായ താരങ്ങള്‍.