അഞ്ചാം ടെസ്റ്റിലും രാഹുൽ ഇല്ല, ബുമ്ര തിരികെ ടീമിലെത്തി

Newsroom

Picsart 24 02 29 14 40 00 283
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റിലും കെ എൽ രാഹുൽ ഇല്ല. രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ആണ് താരത്തെ ഉൾപ്പെടുത്താതിരുന്നത്. ഇനി ഐ പി എല്ലിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകും രാഹുലിന്റെ ശ്രമം. കഴിഞ്ഞ ടെസ്റ്റിൽ വിശ്രമം ലഭിച്ച ബുമ്ര അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ തിരികെയെത്തി.

രാഹുൽ 24 02 29 14 40 13 948

അവസാന മൂന്ന് ടെസ്റ്റിലും കെ എൽ രാഹുൽ ഉണ്ടായിരുന്നില്ല. രാഹുലിന്റെ അഭാവത്തിൽ ദേവ്ദത്ത് പടിക്കൽ ധരംശാലയിൽ ഇന്ത്യക്കായി അരങ്ങേറ്റം നടത്തും. സർഫറാസ് ഖാൻ അടുത്ത ടെസ്റ്റിലും ആദ്യ ഇലവനിൽ തുടരും. പടിദാർ ആകും പുറത്ത് പോകുക.