കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഹർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നീ താരങ്ങൾ ഇപ്പോഴും ബിസിസിഐയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായ ഇരുവരും ന്യൂസിലന്ഡിനെതിരായ പരമ്പരയിലും പുറത്തിരിക്കുകയാണ്. അതെ സമയം ഈ വിവാദത്തിൽ ഇവരെ രണ്ടു പേരെയും അതിക്രമിച്ചു പ്രതികരിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും യൂത് ടീമിന്റെ കോച്ചുമായ രാഹുൽ ദ്രാവിഡ്.
ഇരുവരുടെയും പരാമർശങ്ങൾ ഇത്രത്തോളം വിമർശിക്കപ്പെടേണ്ടേ കാര്യമല്ലെന്നും ഇതൊന്നും ആദ്യമായി സംഭവിച്ചതല്ല എന്നുമാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. “കഴിഞ്ഞ കാലങ്ങളിൽ കളിക്കാർ തെറ്റ് ചെയ്തില്ല എന്ന് പറയുന്നില്ല, യുവതാരങ്ങളെ ഭാവിയിൽ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് നമ്മൾ ബോധവാന്മാരാക്കണം, ഇപ്പോൾ നമ്മൾ ഇതിനെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടതില്ല” രാഹുൽ ദ്രാവിഡ് മനസ് തുറന്നു.