രാഹുൽ ദ്രാവിഡ് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവണം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവി രാഹുൽ ദ്രാവിഡിനോട് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ. നവംബർ 12ന് ഹാജരാവാനാണ് ദ്രാവിഡിനോട് ജെയിൻ ആവശ്യപ്പെട്ടത്. നേരത്തെ സെപ്റ്റംബറിൽ രാഹുൽ ദ്രാവിഡ് കമ്മിറ്റിക്ക് മുൻപാകെ ഹാജറായിരുന്നു.

മധ്യപ്രദേശ് ക്രിക്കറ്റ് ബോർഡ് അംഗം സഞ്ജീവ് ഗുപ്തയുടെ പരാതിക്ക് പിന്നാലെയാണ് എത്തിക്സ് ഓഫീസർക്ക് മുൻപിൽ ഹാജരാവാൻ രാഹുൽ ദ്രാവിഡിനോട് ആവശ്യപ്പെട്ടത്. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ സിമന്റ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളാണ്‌ ഇന്ത്യൻ സിമന്റ്സ്.

ഇതോടെ ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ വഹിച്ചു എന്ന പേരിലാണ് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചത്. എന്നാൽ ഇന്ത്യൻ സിമെന്റ്സിൽ നിന്ന് താൻ ലീവിലാണെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലി നേരത്തെ എത്തിക്സ് കമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.