ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ കോച്ചായി എത്തുവാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഐപിഎൽ ഫൈനൽ നടക്കുന്നതിനിടെയുള്ള മീറ്റിംഗില്‍ സൗരവ് ഗാംഗുലി, ജയ് ഷാ എന്നിവരാണ് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയത്.
ദ്രാവിഡ് ഉടന് എന്‍സിഎ തലവന്‍ സ്ഥാനം ഒഴിയുമെന്നാണ് അറിയുന്നത്. 2023 വരെ കോച്ചായി ദ്രാവിഡ് തന്നെ തുടരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. 10 കോടി രൂപയാണ് ദ്രാവിഡിന് ഈ രണ്ട് വര്‍ഷക്കാലത്തേക്ക് വേതനമായി ലഭിയ്ക്കുക.
ഭരത് അരുണിന് പകരം പരസ് മാംബ്രേ ബൗളിംഗ് കോച്ചായി വരുമെന്നും വിവരം ലഭിയ്ക്കുന്നു. ബാറ്റിംഗ് കോച്ചായി വിക്രം റാഥോര്‍ തുടരുമെന്നും ഫീൽഡിംഗ് കോച്ചായി ആര്‍ ശ്രീധറിന് പകരം ആരെ നിയമിക്കുമെന്നതിൽ തീരുമാനം ആയിട്ടില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.
ലോകകപ്പിന് ശേഷം ന്യൂസിലാണ്ട് പരമ്പരയോടെ ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തും.