ഇന്ത്യ 245 റൺസിന് പുറത്ത്, സെഞ്ചൂറിയണിൽ സെഞ്ച്വറിയുമായി രാഹുല്‍

Sports Correspondent

കെഎൽ രാഹുല്‍ നേടിയ ശതകത്തിന്റെ ബലത്തിൽ 245 റൺസ് നേടി ഇന്ത്യ. കാഗിസോ റബാഡയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം നാന്‍ഡ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 67.4 ഓവറാണ് ഇന്ത്യന്‍ ഇന്നിംഗ്സ് നീണ്ട് നിന്നത്. രണ്ടാം ദിവസം 208/8 എന്ന നിലയിൽ പുനരാരംഭിച്ച ഇന്ത്യ 37 റൺസ് കൂടി നേടുകയായിരുന്നു.

രാഹുല്‍ 101 റൺസുമായി അവസാന വിക്കറ്റായി പുറത്തായി. 38 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.