രഹാനെക്ക് സെഞ്ചുറി, 150 കടന്ന് രോഹിത്, ഇന്ത്യ കുതിക്കുന്നു

Photo: Twitter/@BCCI

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ ശക്തമായ നിലയിലേക്ക്. 3 വിക്കറ്റിന് 224റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് വേണ്ടി അജിങ്കെ രഹനെ സെഞ്ചുറി നേടുകയും രോഹിത് ശർമ്മ 150 റൺസ് നേടുകയും ചെയ്തു. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 306  റൺസ് എടുത്തിട്ടുണ്ട്.

167 റൺസുമായി രോഹിത് ശർമ്മയും 115 റൺസുമായി രഹാനെയുമാണ് ക്രീസിൽ. 2016ന് ശേഷം ഇന്ത്യയിലെ രഹാനെയുടെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്. ഇരുവരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 267 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Previous articleഒബ്മയാങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ലെവൻഡോസ്കി
Next article‘യുണൈറ്റഡിന് ഇനി കിരീടം നേടാൻ 30 വർഷം കാത്തിരിക്കേണ്ടി വരില്ല’- ലിവർപൂളിനെ ട്രോളി ഒലെ