‘യുണൈറ്റഡിന് ഇനി കിരീടം നേടാൻ 30 വർഷം കാത്തിരിക്കേണ്ടി വരില്ല’- ലിവർപൂളിനെ ട്രോളി ഒലെ

പ്രീമിയർ ലീഗിൽ ലിവർപൂളിന് എതിരായ നിർണായക മത്സരത്തിന് മുന്നോടിയായി അവർക്കെതിരെ ഒളിയമ്പുമായി യുണൈറ്റഡ് പരിശീലകൻ ഒലെ. യുണൈറ്റഡിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾക്ക് ഒരിക്കലും അടുത്ത ലീഗ് കിരീടം നേടാനായി 30 വർഷം കാത്തിരിക്കേണ്ടി വരില്ല എന്നാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞത്. 1990 ൽ അവസാന ലീഗ് കിരീടം നേടിയ ലിവർപൂളിനെ ലക്ഷ്യം വച്ചാണ് ഈ മറുപടി.

ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള മത്സരം യുണൈറ്റഡ് പരിശീലകന് നിർണായകമാണ്. ഈ സീസണിൽ കേവലം 2 മത്സരങ്ങൾ മാത്രം ജയിച്ച അവർ നിലവിൽ 14 ആം സ്ഥാനത്താണ്. 1990 ന് ശേഷം ഒരൊറ്റ കിരീടം പോലും നേടാത്ത ലിവർപൂളിന് ആ നാണക്കേട് മറക്കാൻ ഉള്ള ഏറ്റവും വലിയ അവസരമായാണ് ഈ സീസൺ കണക്കാക്കപ്പെടുന്നത്. നിലവിൽ അവർ രണ്ടാം സ്ഥാനക്കാരായ സിറ്റിയെക്കാൾ 5 പോയിന്റ് മുന്നിലാണ്. ഇന്ന് ജയിക്കനായാൽ അത് 8 ആയി ഉയർത്താൻ അവർക്കാകും.

Previous articleരഹാനെക്ക് സെഞ്ചുറി, 150 കടന്ന് രോഹിത്, ഇന്ത്യ കുതിക്കുന്നു
Next articleപ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം, പറക്കുന്ന ലിവർപൂൾ കിതക്കുന്ന മാഞ്ചസ്റ്ററിനെതിരെ