അര്‍ദ്ധ ശതകം തികച്ച ശേഷം രഹാനെ പുറത്ത്, പ്രതീക്ഷയായി പുജാര

Sports Correspondent

Rahanepujara

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മെല്ലെ മുന്നേറുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം 35 ഓവറുകള്‍ പിന്നിട്ട ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 155/3 എന്ന നിലയിലാണ്.

58 റൺസ് നേടിയ രഹാനെയെ ഇന്ത്യയ്ക്ക് 35ാം ഓവറിലെ അവസാന പന്തിൽ നഷ്ടമാകുകയായിരുന്നു. 128 റൺസാണ് ഇന്ത്യയുടെ നിലവിലെ ലീഡ്. 111 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ രഹാനെയും പുജാരയും നേടിയത്.

51 റൺസ് ആണ് പുജാരയുടെ ഇപ്പോളത്തെ സ്കോര്‍.