വെസ്റ്റിൻഡീസ് പരമ്പരക്ക് ശേഷം രഹാനെ ലെസ്റ്റർഷെയറിനായി കളിക്കും

Newsroom

ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് കൗണ്ടി ടീമായ ലെസ്റ്റർഷെയറിനായി കളിക്കും. ജനുവരിയിൽ ലെസ്റ്റർഷെയറുമായി രഹാനെ കരാർ ഒപ്പുവെച്ചിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും റോയൽ ലണ്ടൻ കപ്പും ലെസ്റ്റർഷെയറിനായി കളിക്കാൻ ആയിരുന്നു രഹാനെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്തിയതോടെ ആ പ്ലാൻ മാറി.

Ajinkyarahane

ഇനി വെസ്റ്റിൻഡീസ് പരമ്പരക്ക് ശേഷം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. മുമ്പ് ഹാംഷെയറിന് വേണ്ടി കളിച്ച രഹാനെയുടെ രണ്ടാമത്തെ കൗണ്ടി ക്ലബാകും ഇത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ 89 റൺസ് നേടി തിളങ്ങാൻ രഹാനെക്ക് ആയിരുന്നു.