രചിൻ രവിന്ദ്രയ്ക്ക് ഇരട്ട സെഞ്ച്വറി, 500നു മുകളിൽ സ്കോർ ഉയർത്തി ന്യൂസിലൻഡ്

Newsroom

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 511ന് ഓളൗട്ട്. ഇരട്ട സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് വലിയ സ്കോർ നൽകിയത്. ഇന്നലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ രചിൻ ഇന്ന് കൂടുതൽ ആക്രമിച്ച് കളിച്ച് തന്റെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി.

ന്യൂസി 24 02 05 08 55 58 775

366 പന്തിൽ നിന്ന് 240 റൺസ് എടുത്താണ് രചിൻ പുറത്തായത്. 26 ഫോറും 3 സിസ്കും രചിൻ അടിച്ചു. ടെസ്റ്റിൽ ആദ്യ സെഞ്ച്വറി നേടുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഈ 240. ഇന്നലെ സെഞ്ച്വറി നേടി രചിന്റെ ഒപ്പം ക്രീസിൽ ഉണ്ടായിരുന്ന കെയ്ൻ വില്യംസൺ 118 റൺസ് എടുത്ത് ഇന്ന് പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി നീൽ ബ്രാൻഡ് 6 വിക്കറ്റ് വീഴ്ത്തി. റോൺ ഡെ സ്വാർഡ് 2 വിക്കറ്റുൻ വീഴ്ത്തി.