ആർ ശ്രീധറിനെ അഫ്ഗാനിസ്താൻ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു

Newsroom

Picsart 24 08 22 10 44 34 474
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ രാമകൃഷ്ണൻ ശ്രീധറിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ചായി നിയമിച്ചു. ന്യൂസിലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഉൾപ്പെടെ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ചായാാണ് ആർ ശ്രീധറിനെ തിരഞ്ഞെടുത്തത്. 2014 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ ഏഴ് വർഷത്തിലേറെയായി 54 കാരനായ അദ്ദേഹം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായിരുന്നു.

Picsart 24 08 22 10 43 51 011

ഭാവിയിൽ അദ്ദേഹത്തിന് ദീർഘകാല കരാർ നൽകാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്. ഇന്ത്യക്കായി 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 15 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീധർ 300-ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ഫീൽഡിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

2015, 19, 2016, 2021 വർഷങ്ങളിലെ ഐസിസി ഏകദിന ലോകകപ്പ്, ടി20 ലോകകപ്പുകളിൽ ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായിരുന്നു. ഇന്ത്യൻ അണ്ടർ 19 ദേശീയ ടീമിൽ സഹപരിശീലകനായും സ്പിൻ ബൗളിംഗ് പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 2014 വരെ ശ്രീധർ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ അസിസ്റ്റൻ്റ് ഫീൽഡിംഗ്, സ്പിൻ ബൗളിംഗ് കോച്ചായി സേവനമനുഷ്ഠിച്ചു.