വിന്‍ഡീസിനെതിരെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 167 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് 4.1 ഓവറിൽ 42 റൺസ് നേടിയെങ്കിലും 17 റൺസ് നേടിയ ഹെന്‍ഡ്രിക്സിനെയും ടെംബ ബാവുമയെയും(1) ഒരേ ഓവറിൽ പുറത്താക്കി ഒബേദ് മക്കോയി വിന്‍ഡീസിന് മത്സരത്തിൽ തിരിച്ചുവരുവാന്‍ അവസരം നല്‍കുകായയിരുന്നു.
പിന്നീട് ഡി കോക്കിനൊപ്പം എയ്ഡന്‍ മാര്‍ക്രം 43 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 23 റൺസ് നേടിയ മാര്‍ക്രത്തിന്റെ വിക്കറ്റ് ഡ്വെയിന്‍ ബ്രാവോ നേടി. 9.4 ഓവറിൽ 87/3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത് ഡി കോക്കിന്റെ അര്‍ദ്ധ ശതകം ആയിരുന്നു.
താരത്തിന് മികച്ച പിന്തുണയുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും മികവ് പുലര്‍ത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 60 റൺസാണ് നേടിയത്. 51 പന്തിൽ 72 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ഡേവിഡ് മില്ലറിനെയും പുറത്താക്കി ബ്രാവോ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റും നേടി.
51 പന്തിൽ 72 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ഡേവിഡ് മില്ലറിനെയും പുറത്താക്കി ബ്രാവോ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റും നേടി. അധികം വൈകാതെ ജോര്‍ജ്ജ് ലിന്‍ഡേയെയും 32 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസനെയും 19ാം ഓവറിൽ പുറത്താക്കി മക്കോയി മത്സരത്തിൽ നാല് വിക്കറ്റ് നേടി.