വിരമിക്കൽ തീരുമാനം പിൻവലിക്കാൻ യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ

Photo:Twitter/@gt20canada

വിരമിക്കൽ തീരുമാനം പിൻവലിച്ച് പഞ്ചാബിന് വേണ്ടി വീണ്ടും കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബലി. കഴിഞ്ഞ വർഷമാണ് യുവരാജ് സിംഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ വിരമിക്കൽ തീരുമാനം പിൻവലിച്ച് പഞ്ചാബ് ടീമിന്റെ ഉപദേശകനായും കളിക്കാരനായും തുടരാനാണ് പുനീത് ബലി യുവരാജ് സിങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

താരത്തോട് കുറച്ച് ദിവസം മുൻപ് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പുനീത് ബലി പറഞ്ഞു. യുവരാജ് സിങ് ഒരു കളിക്കാരനായും ഉപദേശകനായും പ്രവർത്തിക്കുന്നത് പഞ്ചാബ് ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്യുമെന്നും പുനീത് ബലി കൂട്ടിച്ചേർത്തു. എന്നാൽ ഈ ആവശ്യത്തോട് യുവരാജ് സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Previous articleചെന്നൈയില്‍ ധോണിയ്ക്ക് അനുയോജ്യമായ സ്ഥാനം നാലാം നമ്പര്‍ -മൈക്കല്‍ ഹസ്സി
Next article“കണ്ണീരൊപ്പനൊരു കളിക്കുപ്പായം”, ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ജേഴ്‌സി ലേലത്തിന്