ഇംഗ്ലീഷ് കൗണ്ടിയിൽ സസക്സിനു ആയുള്ള അരങ്ങേറ്റ മത്സരത്തിൽ ഇരട്ട ശതകം നേടി ചേതേശ്വർ പൂജാര

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസക്സിന് ആയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ശതകം നേടി ഇന്ത്യയുടെ ചേതേശ്വർ പൂജാര. സസക്സിനു ആയി പുജാരയും പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനും ഡെർബിഷെയറിന് എതിരെ അരങ്ങേറ്റം കുറിക്കുക ആയി. ആദ്യ ഇന്നിംഗ്‌സിൽ വലിയ ടോട്ടൽ ആണ് ഡെർബിഷെയർ സസക്സിനു മുന്നിൽ വച്ചത്. ഷാൻ മസൂദിന്റെ 239 ന്റെയും മാഡ്സന്റെ 111 ന്റെയും മികവിൽ ഡെർബിഷെയർ 8 വിക്കറ്റിന് 505 എന്ന നിലക്ക് റിട്ടയർ ചെയ്യുക ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സസക്‌സ് ആദ്യ ഇന്നിംഗ്‌സിൽ 174 റൺസിന് പുറത്തായി. ഇതോടെ അവർ ഫോളോ ഓൺ ചെയ്യാൻ നിർബന്ധിതരാവുക ആയിരുന്നു.

20220417 230519

ആദ്യ ഇന്നിംഗ്‌സിൽ വെറും 6 റൺസ് മാത്രം ആണ് അനുജ് ദാലിന്റെ പന്തിൽ പുറത്ത് ആവുന്നത് മുമ്പ് പൂജാര നേടിയത്. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ ടോം ഹൈയിൻസും ആയി ചേർന്നു ബാറ്റിംഗ് മാസ്റ്റർ ക്ലാസ് ആണ് പൂജാര പുറത്ത് എടുത്തത്. ഇരു താരങ്ങളും ഇരട്ട ശതകം മത്സരത്തിൽ കണ്ടത്തി. 119 ഓവറുകളിൽ ഇരുവരും ചേർന്ന് 351 റൺസിന്റെ കൂട്ടുകെട്ട് ആണ് ഉയർത്തിയത്. സസക്‌സ് ഡെർബിഷെയറിന് എതിരെ ഏത് വിക്കറ്റിലും നേടുന്ന ഏറ്റവും വലിയ കൂട്ടുകെട്ട് ആണ് ഇത്. 11 മണിക്കൂർ ബാറ്റ് ചെയ്ത ഹൈയിൻസ് 243 റൺസ് നേടിയപ്പോൾ 387 പന്തിൽ 201 റൺസ് നേടിയ പൂജാര പുറത്താവാതെ നിന്നു. 331 റൺസ് പിറകിൽ നിന്നു ഫോളോ ഓൺ ചെയ്ത സസക്‌സ് രണ്ടാം ഇന്നിംഗ്‌സിൽ 513 റൺസ് ആണ് ചേർത്തത്. ഇതോടെ മത്സരം സമനിലയിൽ പിരിയാൻ ഇരു ടീമുകളും തീരുമാനിക്കുക ആയിരുന്നു. മോശം ഫോമിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന പൂജാരക്ക് ഈ പ്രകടനം വലിയ ആത്മവിശ്വാസം ആവും പകരുക.