ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 85/2 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 202 റൺസിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 229 റൺസ് നേടി 27 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.
കീഗന്‍ പീറ്റേര്‍സൺ(62), ടെംബ ബാവുമ(51) എന്നിവര്‍ക്കൊപ്പം ഡീന്‍ എല്‍ഗാര്‍(28), മാര്‍ക്കോ ജാന്‍സന്‍(21), കൈൽ വെരൈനേ(21), കാഗിസോ റബാഡ(21) എന്നിവരുടെ ചെറു സംഭാവനകള്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യന്‍ നിരയിൽ ഏഴ് വിക്കറ്റ് നേടിയ താക്കൂര്‍ ആണ് താരമായി മാറിയത്.
ഇന്ത്യയുടെ രണ്ടാം ഇന്ന്ിംഗ്സിൽ കെഎൽ രാഹുലിനെയും മയാംഗ് അഗര്‍വാളിനെയും വേഗത്തിൽ നഷ്ടമായ ശേഷം ചേതേശ്വര്‍ പുജാര – അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 41 റൺസ് മൂന്നാം വിക്കറ്റിൽ നേടിയാണ് ഇന്ത്യയ്ക്ക് 58 റൺസ് ലീഡ് നല്‍കിയത്.