ഇന്‍ഡോറിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 163 റൺസിൽ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് മുന്നിലുള്ളത് 76 റൺസെന്ന വിജയ ലക്ഷ്യം. ഇന്ത്യയ്ക്കായി 59 റൺസുമായി പൊരുതി നിന്ന ചേതേശ്വര്‍ പുജാരയും 26 റൺസ് നേടിയ ശ്രേയസ്സ് അയ്യരും മാത്രമാണ് ബാറ്റിംഗിൽ ശ്രദ്ധേയമായ സംഭാവന നൽകിയത്.
60.3 ഓവറാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് നീണ്ട് നിന്നത്. അശ്വിന് 16 റൺസുമായി ചെറുത്ത്നില്പുയര്ത്തിയപ്പോള് നഥാന്‍ ലയൺ 8 വിക്കറ്റുമായി ഇന്ത്യയുടെ അന്തകനായി മാറി. 15 റൺസുമായി അക്സര്‍ പട്ടേൽ പുറത്താകാതെ നിന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 109 റൺസില്‍ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 197 റൺസ് നേടി പുറത്തായി.







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)
