ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്ത്യ 31 റൺസിന് തോൽപ്പിച്ചപ്പോൾ താരമായത് പൂജാര. രണ്ട് ഇന്നിംഗിസിലും ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറിയ പൂജാരയാണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും.
ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ മുൻ നിര ബാറ്റിംഗ് തകർന്നപ്പോൾ 123 ന്റെ ഉജ്ജ്വല ഇന്നിംഗ്സ് ആണ് പൂജാര പുറത്തെടുത്തത്. ഇന്ത്യൻ ടീമിലെ മറ്റൊരു താരം അർദ്ധ ശതകം പോലും നേടാൻ കഴിയാതിരുന്ന അവസരത്തിലാണ് പൂജാര സെഞ്ചുറി നേടി ഇന്ത്യക്ക് മാന്യമായ ഒന്നാം ഇന്നിംഗ്സ് സ്കോർ നേടി കൊടുത്തത്. രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത പൂജാര 71 റൺസ് എടുത്താണ് മടങ്ങിയത്.
രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന പൂജാര 2013ൽ ഇതേ ഗ്രൗണ്ടിൽ വെച് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ രാഹുൽ ദ്രാവിഡിന്റെ പാത പിന്തുടരുകയും ചെയ്തു.