കൗണ്ടി മത്സരത്തിൽ മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന തന്നെ പുജാര സഹായിച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് റിസ്വാന്‍. 22, 0, 4 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടി താരം പുറത്തായപ്പോള്‍ പുജാരയോട് താന്‍ പോയി സംസാരിച്ചുവെന്നും ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍ താരം തന്ന ഉപദേശം തനിക്ക് ഗുണം ചെയ്തുവെന്നും മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.
ഇരുവരും ചേര്‍ന്ന് സസ്സെക്സിന് വേണ്ടി 154 റൺസ് കൂട്ടുകെട്ട് നേടിയപ്പോള്‍ 79 റൺസ് നേടി റിസ്വാന്‍ ഫോമിലേക്ക് മടങ്ങിയിരുന്നു. ഇന്നിംഗ്സിൽ 203 റൺസ് നേടി പുജാരയും മത്സരത്തിൽ കസറി.
വൈറ്റ് ബോള്‍ ക്രിക്കറ്റിൽ കളിച്ച് ശീലിച്ച തനിക്ക് ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍ അവസരം ലഭിക്കാറില്ലെന്നും വൈറ്റ് ബോളിൽ പന്ത് അത്രയും സീമും സ്വിംഗും ചെയ്യാറില്ലാത്തതിനാൽ തന്നെ ക്ലോസ് ടു ദി ബോഡി കളിക്കുക എന്ന ഉപദേശം ഏറെ ഗുണം ചെയ്തുവന്നും റിസ്വാന്‍ വ്യക്തമാക്കി.