കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൗണ്ടി ക്രിക്കറ്റ് അനിശ്ചിതത്വത്തിലായി ഘട്ടത്തില്‍ പുജാരയുമായി എത്തിയ കരാര്‍ റദ്ദാക്കുന്നതായി അറിയിച്ച് ഗ്ലൗസസ്റ്റര്‍ഷയര്‍ കൗണ്ടി. 15 വര്‍ഷത്തിന് ശേഷം ആദ്യ ഡിവിഷണിലേക്ക് കളിക്കാനുള്ള യോഗ്യത നേടിയ കൗണ്ടിയ്ക്ക് ശക്തി പകരുന്ന സൈനിംഗ് ആയിരുന്നു പുജാരയുടേത്. കൗണ്ടിയുടെ ആറ് മത്സരങ്ങള്‍ക്കായിരുന്നു താരത്തിനെ ടീമിലേക്ക് എത്തിച്ചതെങ്കിലും ഇപ്പോളത്തെ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്രിക്കറ്റല്ല മനുഷ്യ ജീവനുകളാണ് വലുതെന്ന് പുജാര പറഞ്ഞിരുന്നു. തീരുമാനം ഇപ്പോള്‍ അനിവാര്യമായതാണെന്ന് പുജാര വ്യക്തമാക്കി. പുജാരയെ ടീമിലെത്തിക്കാനാകാത്തത് തങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് കൗണ്ടി തങ്ങളുടെ പത്രക്കുറിപ്പില്‍ അറിയിച്ചു. ക്ലബ്ബിന്റെ 150ാം വാര്‍ഷികവും വരുന്ന ഈ സീസണില്‍ തന്നെ ക്ലബിന് ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുവാനായെങ്കിലും അതുമായി മുന്നോട്ട് പോകുന്നതില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ വന്ന് പെട്ടത് മൂലം നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഓസ്ട്രേലിയയുടെ മൈക്കല്‍ നീസറിന്റെ കരാര്‍ സറേ ക്രിക്കറ്റ് ക്ലബ് റദ്ദാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ വാര്‍ത്തകളാവും വരാനിരിക്കുന്നത്.