പുജാര അഭിനയിക്കേണ്ടത് സിമന്റ് കമ്പനിയുടെ പരസ്യങ്ങള്‍: ആകാശ് ചോപ്ര

Sports Correspondent

ഇന്ത്യയുടെ ചേതേശ്വര്‍ പുജാര സിഡ്നിയില്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ പരമ്പരയിലെ മൂന്നാമത്തെ ശതകമാണ് താരം നേടിയത്. ഇന്ത്യയുടെ രണ്ടാം വന്‍ മതിലെന്ന് വിശേഷിപ്പിക്കുന്ന പുജാര ഓസ്ട്രേലിയയില്‍ സ്വപ്ന തുല്യമായ ഫോമിലാണ്. മൂന്ന് ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ താരം ഇന്നലെ തന്റെ 18ാം ശതകമാണ് നേടിയത്.

130 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന പുജാര സിമന്റ് കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകണമെന്നാണ് താരത്തിന്റെ ഇന്നിംഗ്സിനെ വിശേഷിപ്പിച്ച് മുന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. 400ലധികം റണ്‍സാണ് പരമ്പരയില്‍ പുജാര ഇതുവരെ നേടിയത്. ക്രിക്കറ്റ് പണ്ഡിതന്മാരെല്ലാം തന്നെ ഏക സ്വരത്തില്‍ പറയുന്നത് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ചേതേശ്വര്‍ പുജാരയാണെന്നാണ്.