പിസിബിയുടെ ബയോ ബബിൾ കൈകാര്യം ചെയ്യുക റീസ്ട്രാറ്റ

Psl

ഐപിഎൽ 2020ലെ ബയോ ബബിൾ കൈകാര്യം ചെയ്ത റീസ്ട്രാറ്റയെ തന്നെ പാക്കിസ്ഥാൻ ബോര്‍ഡ് പിഎസ്എൽ യുഎഇ പതിപ്പിലെ ബയോ ബബിൾ കൈകാര്യം ചെയ്യുന്നതിനായി നിയമിച്ചു.

ഇന്ത്യയിലേക്ക് ഐപിഎൽ വന്നപ്പോൾ റീസ്ട്രാറ്റയെ ഈ ദൗത്യം ബിസിസിഐ ഏല്പിച്ചിരുന്നില്ല. പിന്നീട് ബയോ ബബിളിൽ കോവിഡ് വരികയും അതിന് ശേഷം ഐപിഎൽ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വരികയും ചെയ്തു.

ഐപിഎൽ 2020ലെ സൗകര്യങ്ങൾ വളരെ മികച്ചതായിരുന്നുവെന്നാണ് ടൂര്‍ണ്ണമെന്റുമായി സഹകരിച്ച ഏവരുടെയും അഭിപ്രായം. ഒരാൾക്ക് പോലും ബയോ ബബിളിനുള്ളിൽ നിന്ന് കോവിഡ് വന്ന സാഹചര്യം അവിടെയുണ്ടായില്ല എന്നത് എടുത്ത് പറയേണ്ട ഒന്നായിരുന്നു.

 

Previous articleവൈനാൽഡത്തിനായി പി എസ് ജി ബാഴ്സലോണ യുദ്ധം
Next articleU21 യൂറോ കപ്പ് ഫൈനൽ ഇന്ന്, കിരീടം തേടി പോർച്ചുഗലും ജർമ്മനിയും