കൊറോണ വൈറസ് ബാധയെ തുടർന്ന് 9 വിദേശ താരങ്ങൾ പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി. അതെ സമയം പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് വിദേശ താരങ്ങൾ പിന്മാറിയാലും ടൂർണമെന്റ് നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇത് കൂടാതെ കറാച്ചിയിൽ നടക്കുന്ന ബാക്കിയുള്ള മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക.
താരങ്ങളായ അലക്സ് ഹെയ്ൽസ്, ജേസൺ റോയ്, ടൈമൽ മിൽസ്, ലിയാം ഡോസൺ, ലിയാം ലിവിങ്സ്റ്റൺ, ലെവിസ് ഗ്രീഗറി, ജെയിംസ് വിൻസ് കാർലോസ് ബ്രൈത്വൈറ്റ്, റിലീ റൂസ്സോവ് , പരിശീലകൻ ജെയിംസ് ഫോസ്റ്റർ എന്നിവരാണ് കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിദേശ താരങ്ങൾക്ക് എല്ലാം ആവശ്യമെങ്കിൽ ടീം വിടാനുള്ള അനുവാദം നൽകിയിരുന്നു. വിദേശ താരങ്ങൾക്ക് പകരമായി പുതിയ പാകിസ്ഥാൻ താരങ്ങളെ സ്വന്തമാക്കാനുള്ള അനുവാദം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയിട്ടുണ്ട്.