സെമി കളിക്കാൻ നിക്കാതെ ലിൻ പാകിസ്താൻ വിട്ടു

- Advertisement -

പി എസ് എല്ലിൽ സെമി ഫൈനൽ നടക്കുന്നതിന് തൊട്ടു മുമ്പായി ഓസ്ട്രേലിയൻ താരം ക്രിസ് ലിന്നും, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് വിയെസെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയി. കൊറൊണ വൈറസ് വ്യാപിക്കുന്ന അവസരത്തിലാണ് ഇരുവരുടെയും സ്വന്തം രാജ്യങ്ങളിലേക്കുള്ള മടക്കം. രണ്ടു പേരും ലാഹോർ ഖലന്ദറിന്റെ താരങ്ങളാണ്.

ലാഹോറിനെ ആദ്യമായി പി എസ് എൽ സെമി ഫൈനലിൽ എത്തിക്കാൻ രണ്ട് പേരുടെയും വലിയ സംഭാവന തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇനിയും പാകിസ്താനിൽ തുടരാൻ പറ്റുന്ന സാഹചര്യമല്ല എന്നും ക്ലബിന് സെമിയും ഫൈനലും ജയിച്ച് കിരീടം നേടാനുള്ള താരങ്ങൾ ഉണ്ടെന്നും അതു കൊണ്ട് ഭയമില്ല എന്നും രണ്ട് പേരും സാമൂഹിക മാധ്യത്തിൽ കുറിച്ചു. കൊറോണ കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇപ്പോൾ പാകിസ്ഥാനിൽ മത്സരങ്ങൾ നടക്കുന്നത്.

Advertisement