പാകിസ്താൻ സൂപ്പർ ലീഗ് കിരീടം വീണ്ടും ലാഹോർ ഖലന്ദേഴ്സ് സ്വന്തമാക്കി. ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയുടെ ഓൾ റൗണ്ട് മികവിൽ 1 റൺസിനാണ് ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിനെ പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന മുൾത്താൻ സുൽത്താൻസ് ഒരു റൺസിനാണ് പരജായപ്പെട്ടത്. അവസാന പന്തിൽ നാലു റൺസെടുക്കേണ്ടിയിരുന്നവർ മൂന്നാം റൺസിനു വേണ്ടി ഓടുമ്പോൾ റണ്ണ് ഔട്ട് ആയതോടെ വിജയം ഉറപ്പാവുക ആയിരുന്നു. ഷഹീൻ അഫ്രീദി ഇന്ന് 15 പന്തിൽ 45 റൺസ് അടിക്കുകയും ഒപ്പം ബൗൾ ചെയ്തപ്പോൾ നാലു വിക്കറ്റ് എടുക്കുകയും ചെയ്തു.
201 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുൾത്താനായി റിലി റുസോ 32 പന്തിൽ നിന്ന് 52 റൺസും ക്യാപ്റ്റൻ റിസ്വാൻ 34 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ലാഹോർ ഖലന്ദർസ് മികച്ച സ്കോർ നേടി. 20 ഓവറിൽ 200/6 എന്ന മികച്ച സ്‌കോറിലാണ് അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓപ്പണിംഗ് ജോഡികളായ മിർസ താഹിർ ബെയ്‌ഗും ഫഖർ സമാനും അവരുടെ ടീമിന് നല്ല തുടക്കം ഇന്ന് നൽകി, ആദ്യ അഞ്ച് ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 40 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 65 റൺസ് നേടിയ അബ്ദുള്ള ഷഫീഖിന്റെ മിന്നുന്ന പ്രകടനമാണ് ലാഹോറിനെ മുന്നോട്ട് നയിച്ചത്.
അവസാനം 15 പന്തിൽ 44 റൺസെടുത്ത ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ലാഹോറിന്റെ ഇന്നിംഗ്‌സ് 200ൽ എത്തിച്ചു. 5 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷഹീനിന്റെ ഇന്നിംഗ്സ്. മുൾട്ടാൻ സുൽത്താൻ ബൗളർമാർ ലാഹോർ ഖലന്ദർസ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുനിർത്താൻ പാടുപെട്ടു, ഉസാമ മിർ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നു. തന്റെ മൂന്ന് ഓവർ 3/24 എന്ന നിലയിൽ താരം അവസാനിപ്പിച്ചു. അൻവർ അലിയും ഇഹ്‌സാനുള്ളയും ഖുശ്ദിലും ഓരോ വിക്കറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.