ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞതോടെ പ്രിത്വി ഷായെ ടീമിൽ ഉൾപ്പെടുത്തി മുംബൈ. സയ്ദ് മുഷ്താഖ് ട്രോഫിക്ക് വേണ്ടിയുള്ള മുംബൈ ടീമിലാണ് പ്രിത്വി ഷാ ഇടം നേടിയത്. നവംബർ 17നാണ് പ്രിത്വി ഷായുടെ വിലക്ക് കഴിയുക.
നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് 8 മാസത്തേക്ക് പ്രിത്വി ഷായെ ബി.സി.സി.ഐ വിലക്കിയത്. നേരത്തെ വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീമിൽ പ്രിത്വി ഷാ അരങ്ങേറ്റം നടത്തിയിരുന്നു. നവംബർ 17നാണ് അസാമുമായുള്ള മുംബൈയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. സൂര്യകുമാറാണ് സയ്ദ് മുഷ്താഖ് ട്രോഫിയിൽ മുംബൈ ടീമിനെ നയിക്കുന്നത്.
Mumbai Team: Suryakumar Yadav (Captain), Shreyas Iyer, Prithvi Shaw (Eligible from 17th November 2019), Aditya Tare, Jay Bista, Siddhesh Lad, Shivam Dube, Shubham Ranjane, Sujit Nayak, Shams Mulani, Dhrumil Matkar, Shardul Thakur, Dhawal Kulkarni, Tushar Deshpande and Eknath Kerkar.