ബംഗ്ലാദേശിന് പുറത്ത് മികച്ച രീതിയിലെറിയാന്‍ കഴിവുള്ള സീമര്‍മാരെയാണ് ടീമിന് ആവശ്യം

- Advertisement -

സ്പിന്‍ ശക്തി ഏറെയുള്ള ടീമില്‍ പേസ് ബൗളിംഗ് കോച്ചിന്റെ റോള്‍ വളരെ കടുപ്പമേറിയതാണെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പുതിയ പേസ് ബൗളിംഗ് കോച്ച് ചാള്‍ ലാംഗേവെല്‍ഡട്. അഫ്ഗാനിസ്ഥാന്‍ ടീമില്‍ താന്‍ ഈ വെല്ലുവിളി നേരിട്ടതാണെങ്കിലും തന്റെ ഇപ്പോളത്തെ ലക്ഷ്യം ബംഗ്ലാദേശിന് പുറത്ത് നല്ല രീതിയില്‍ പന്തെറിയാനാകുന്ന ബൗളര്‍മാരെ കണ്ടെത്തുക എന്നതാണെന്ന് ചാള്‍ പറഞ്ഞു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും അവര്‍ക്ക് മികച്ച രീതിയില്‍ പന്തെറിയാനാകുമെന്നും ചാള്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ നിരീക്ഷിച്ചാല്‍ അവര്‍ക്ക് ഇപ്പോള്‍ മൂന്ന് സീമര്‍മാരുണ്ട്, അത് അവരെ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും മികവ് പുലര്‍ത്തുവാന്‍ ഏറെ സഹായിട്ടുണ്ടെന്നും ചാള്‍ സൂചിപ്പിച്ചു. വിദേശത്ത് ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ടീമിന് ഏറ്റവും പ്രധാനം ഇത്തരത്തിലുള്ള താരങ്ങളെ കണ്ടെത്തുക എന്നതാണെന്നും ചാള്‍ വ്യക്തമാക്കി.

Advertisement