“ഡാനിയൽ ജെയിംസിനെ റഫറിമാർ സംരക്ഷിക്കണം” – ഗിഗ്സ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഡാനിയൽ ജെയിംസിന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ്. കഴിഞ്ഞ മത്സരത്തിൽ ഡൈവ് ചെയ്തതിന് ഡാനിയൽ ജെയിംസിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. എന്നാൽ താരം വെറുതെ ഡൈവ് ചെയ്യാറില്ല എന്നും ജെയിംസിന്റെ സ്പീഡ് കാരണം അങ്ങനെ തോന്നുന്നതാണെന്നും ഗിഗ്സ് പറഞ്ഞു‌.

ഈ ചെറിയ കരിയറിൽ തന്നെ ഒരുപാട് ഫൗളുകൾ നേരിടേണ്ടി വന്ന താരമാണ് ജെയിംസ്. അതുകൊണ്ട് തന്നെ താരം റഫറിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ശ്രമിക്കും. അത് സാധാരണയാണെന്നും ഗിഗ്സ് പറഞ്ഞു. ജെയിംസിന് കാർഡ് കൊടുക്കുന്നതിന് പകരം താരത്തെ സംരക്ഷിക്കാൻ ആണ് റഫറിമാർ നോക്കേണ്ടത് എന്നും ഗിഗ്സ് പറഞ്ഞു. വെയിൽസ് ദേശീയ ടീമിൽ ജെയിംസിന്റെ പരിശീലകൻ കൂടിയാണ് റയാൻ ഗിഗ്സ്.

Advertisement