ടി20 പരമ്പരയില്‍ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് വിന്‍ഡീസ് ആണെന്ന് പറഞ്ഞ് തമീം ഇക്ബാല്‍. രണ്ടാം ടി20 മത്സരത്തില്‍ 12 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു തമീം ഇക്ബാല്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസും ബംഗ്ലാദേശും ഓരോ മത്സരം വിജയിച്ച് സമനില പാലിച്ച് നില്‍ക്കുകയാണ്. ഏകദിന പരമ്പര വിജയത്തോടെ അവസാനിച്ച ശേഷം ആദ്യ ടി20 മത്സരത്തില്‍ ടീമിനു മികവ് പുലര്‍ത്താനായിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ ഈ കുറവുകള്‍ പരിഹരിച്ച് ജയം സ്വന്തമാക്കുവാന്‍ ടീമിനായി. ഇതു പോലെ തിരിച്ചുവരവുകള്‍ നടത്തുവാന്‍ ടീമിനു കഴിവുണ്ടെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി.
ടെസ്റ്റ് പരമ്പരയില്‍ ആധികാരിക ജയം സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പര നഷ്ടമായ വിന്‍ഡീസിനു ഒരു പരമ്പര നഷ്ടം കൂടി സഹിക്കുവാനാകുന്നതല്ല. അതിനാല്‍ തന്നെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് വിന്‍ഡീസാണ്. നിലവിലെ ടി20 ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തുക എന്നത് തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുമെന്നാണ് തമീം ഇക്ബാല്‍ പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
