ബാറ്റിംഗ് പൊസിഷന്‍ ഏതായാലും ഇതേ ശൈലിയിൽ കളിക്കാന്‍ താല്പര്യം – സൂര്യകുമാര്‍ യാദവ്

Suryakumaryadav

ബാറ്റിംഗ് പൊസിഷന്‍ ഏതായാലുംം ഇതേ ശൈലിയിൽ കളിക്കാനാണ് തനിക്ക് താല്പര്യമെന്ന് പറ‍ഞ്ഞ് സൂര്യകുമാര്‍ യാദവ്. ഐപിഎലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പുറത്തെടുക്കുന്ന പ്രകടനം താരത്തിന് ദേശീയ ടീമിലും അത്തരം മികവ് പുറത്തെടുക്കുവാനാകുമെന്നാണ് താരം തന്നെ പ്രതീക്ഷിക്കുന്നത്. എവിടെ ബാറ്റ് ചെയ്താലും താന്‍ തന്റെ ശൈലിയിൽ തന്നെ ബാറ്റ് ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ശ്രീലങ്കന്‍ ടൂറിന് മുമ്പുള്ള താരത്തിന്റെ അഭിപ്രായം.

ഐപിഎലിൽ തന്റെ ഫ്രാഞ്ചൈസിയ്ക്കും താന്‍ ഇതാണ് ചെയ്യുന്നതെന്നും അത് ദേശീയ ടീമിൽ തുടരുവാന്‍ സാധിക്കുമോ എന്നാവും താന്‍ നോക്കുകയെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ തനിക്ക് ആദ്യമായി ലഭിച്ച അവസരത്തിൽ തന്നെ 31 പന്തിൽ 57 റൺസ് നേടിയ താരം രണ്ട് ദിവസത്തിന് ശേഷം 17 പന്തിൽ 32 റൺസ് നേടിയും മികവ് പുലര്‍ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള തന്റെ അരങ്ങേറ്റ പരമ്പരയിലും താന്‍ ശൈലി മാറ്റാതെയാണ് കളിച്ചതെന്നും ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുവാനാവശ്യപ്പെട്ടാലും താന്‍ അറ്റാക്കിംഗ് റോളാണ് ഇഷ്ടപ്പെടുന്നതെന്നും സൂര്യകുമാര്‍ സൂചിപ്പിച്ചു.

Previous articleകേരള യുണൈറ്റഡിനെ നയിക്കാൻ ബിനോ ജോർജ്ജ് എത്തുന്നു
Next articleസ്വപ്ന ഫൈനലിൽ എത്താൻ അർജന്റീനയ്ക്ക് കൊളംബിയ കടമ്പ കടക്കണം