വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിച്ച് ഒല്ലി പോപും ജോസ് ബട്‍ലറും, ഇംഗ്ലണ്ടിന് മികച്ച സ്കോര്‍

Sports Correspondent

വിന്‍ഡീസിനെതിരെ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒല്ലി പോപ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 136 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാം ദിവസം മേല്‍ക്കൈ നേടുവാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 122/4 എന്ന നിലയിലേക്ക് വീണിടത്ത് നിന്നാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 85.4 ഓവറില്‍ നിന്ന് 258 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്.

പോപ് 91 റണ്‍സും ബട്‍ലര്‍ 56 റണ്‍സും നേടിയാണ് ആതിഥേയരുടെ ജൈത്രയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചത്. വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് 2 വിക്കറ്റും റോസ്ടണ്‍ ചേസ് 1 വിക്കറ്റും നേടി.