90/5 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ 157 റൺസിലേക്ക് എത്തിച്ച് നിക്കോളസ് പൂരൻ. താരം 43 പന്തിൽ 61 റൺസ് നേടി പുറത്തായപ്പോള്‍ വിന്‍ഡീസ് പൂരനൊപ്പം പുറത്താകാതെ 24 റൺസ് നേടിയ പൊള്ളാര്‍ഡും വിന്‍ഡീസിനെ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചു.
ആദ്യ ഓവറിൽ തന്നെ ഭുവനേശ്വര്‍ കുമാര്‍ ബ്രണ്ടന്‍ കിംഗിനെ പുറത്താക്കിയ ശേഷം കൈൽ മയേഴ്സും നിക്കോളസ് പൂരനും ചേര്‍ന്ന് മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ടീമിനെ മുന്നോട്ട് നയിച്ചു. 31 റൺസ് നേടിയ മയേഴ്സിനെ ചഹാല്‍ വീഴ്ത്തിയപ്പോള്‍ രവി ബിഷ്ണോയിയുടെ അരങ്ങേറ്റ മത്സരത്തിലെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം ആണ് വിന്‍ഡീസിന്റെ താളം തെറ്റിച്ചത്.
താരം എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് 72/2 എന്ന നിലയിൽ നിന്ന് 74/4 എന്ന നിലയിലേക്ക് വീണു.90/5 എന്ന നിലയിൽ നിന്ന് മത്സരത്തിൽ വിന്‍ഡീസ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ നിക്കോളസ് പൂരനാണ് ഇന്ത്യന്‍ ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചത്.
എന്നാൽ 18ാം ഓവറിന്റെ അവസാന പന്തിൽ പൂരന്‍ പുറത്താകുമ്പോള്‍ ആറാം വിക്കറ്റിൽ 45 റൺസാണ് പൊള്ളാര്‍ഡുമായി ചേര്‍ന്ന് താരം നേടിയത്. അതിന് ശേഷം പൊള്ളാര്‍ഡ് ടീമിനെ 157 റൺസിലേക്ക് എത്തിച്ചു.