മികച്ച പരിശീലകനാവാൻ ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ട ആവശ്യം ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്നാൽ ഒരു മികച്ച സെലക്ടർ ആവാൻ ഒരുപാട് ക്രിക്കറ്റ് കളിച്ച അനുഭവം നല്ലതാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ. വേണമെങ്കിൽ ടി20 ക്രിക്കറ്റിന് മാത്രമായി ഒരു ബാറ്റിംഗ് പരിശീലകനെ നിയമിക്കാമെന്നും ഗൗതം ഗംഭീർ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അല്ലെങ്കിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാത്ത ഒരാൾക്ക് മികച്ച പരിശീലകനാവാൻ കഴിയില്ലെന്ന വാദം തെറ്റാണെന്നും ഗംഭീർ പറഞ്ഞു. ഒരു പരിശീലകൻ ടി20 ക്രിക്കറ്റിൽ ചെയ്യുന്നത് ഒരു താരത്തിന്റെ മാനസികാവസ്ഥയെ സ്വാതന്ത്രമാക്കുകയും അതിനെ പരിപോഷിക്കുകയും ചെയ്യലാണെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു. ഒരു പരിശീലകൻ നിങ്ങളെ ഒരു ഷോട്ട് എങ്ങനെ അടിക്കണമെന്ന് പഠിപ്പിക്കാനാവില്ലെന്നും അങ്ങനെ ചെയ്ത അത് ഉപകാരത്തെക്കാൾ ഉപദ്രവമായി മാറുമെന്നും ഗംഭീർ പറഞ്ഞു.