ഒരു ചെറിയ ഇടവേളയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ഓപ്പണര്‍ മുരളി വിജയ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ടീമിലെ ഇടം ഉറപ്പുള്ളതായിരുന്നില്ല. ഒരു സ്ലോട്ട് പൃഥ്വി ഷാ സ്വന്തമാക്കിയതോടെ മുരളി വിജയും കെഎല്‍ രാഹുലും രണ്ടാം സ്ഥാനത്തിനായി പൊരുതേണ്ട അവസ്ഥയിലായിരുന്നു. സന്നാഹ മത്സരത്തില്‍ മികച്ച ഫോമില്‍ കളിച്ച മുരളി വിജയയ്ക്ക് തന്നെ സാധ്യത ഏറെ കല്പിക്കപ്പെട്ടിരുന്നതെങ്കിലും പൃഥ്വി ഷാ പരിക്കേറ്റ് അഡിലെയ്ഡ് ടെസ്റ്റില്‍ നിന്ന് പുറത്തായതോടെ മുരളി വിജയുടെ സ്ഥാനം ഉറപ്പാകുകയായിരുന്നു.
സന്നാഹ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കളിച്ചില്ലെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ പൃഥ്വി ഷാ പരിക്കേറ്റതോടെ മുരളി വിജയ് തനിയ്ക്ക് ലഭിച്ച അവസരം 129 റണ്‍സ് നേടി വിനിയോഗിക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ 62 റണ്‍സ് നേടി. തന്റെ ശൈലിയ്ക്ക് അനുയോജ്യമായ പിച്ചുകളാണ് ഓസ്ട്രേലിയയിലേതെന്നും അത് തനിക്ക് പരമ്പരയില്‍ ഗുണം ചെയ്യുമെന്നുമാണ് ടെസ്റ്റിനു മുന്നോടിയായി താരം അഭിപ്രായം രേഖപ്പെടുത്തിയത്.
132 പന്തില്‍ നിന്നാണ് മുരളി വിജയ് 129 റണ്‍സ് നേടിയത്. 16 ബൗണ്ടറിയും 5 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.