പിങ്ക് ബോളിൽ ലെങ്ത് കണ്ടെത്താൻ വിഷമിച്ചെന്ന് ഇഷാന്ത് ശർമ്മ

Staff Reporter

പിങ്ക് ബോളിൽ തുടക്കത്തിൽ ലെങ്ത് കണ്ടെത്താൻ വിഷമിച്ചുവെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. ബംഗ്ളദേശിനെതിരായ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഇഷാന്ത് ശർമ്മ. തനിക്ക് മാത്രമല്ല മറ്റു ബൗളർമാരും ലെങ്ത് കണ്ടെത്താൻ വിഷമിച്ചെന്നും താരം പറഞ്ഞു.  പിങ്ക് ബോൾ ചുവന്ന പന്തിൽ നിന്ന് വ്യത്യസ്‍തമാണെന്നും തുടക്കത്തിൽ ബൗൾ ചെയ്യുമ്പോൾ പിങ്ക് ബോളിൽ സിംഗ് ലഭിച്ചില്ലെന്നും ഇഷാന്ത് പറഞ്ഞു. തുടർന്നാണ് പിങ്ക് ബോളിൽ ശെരിയയായ ലെങ്ത് മനസ്സിലായതെന്നും ഇഷാന്ത് പറഞ്ഞു.

നീണ്ട 12 വർഷത്തിന് ശേഷമാണ് ഇഷാന്ത് ശർമ്മ ഇന്ത്യയിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഇടം നേടാനാവാത്തതിൽ വിഷമമുണ്ടെന്നും അതെ സമയം അതെ പോലെയുള്ള കാര്യങ്ങൾ തന്നെ അലട്ടുന്നില്ലെന്നും ഇഷാന്ത് ശർമ്മ പറഞ്ഞു.