ഫിലിപ്പ് ബ്ലാക്കിനെ ക്രിക്കറ്റ് അയര്‍ലണ്ടിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ബോര്‍ഡിന്റെ വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വാര്‍ഷിക പൊതുയോഗത്തിന് ശേഷമാണ് ഈ തീരുമാനം. നിലവിലെ പ്രസിഡന്റ് ഡേവിഡ് ഒക്കോണറിന് പകരമാണ് ഫിലിപ്പ് ബ്ലാക്ക് സ്ഥാനം ഏറ്റെടുക്കുന്നത്. 2022 എജിഎം വരെയാണ് കാലാവധി.
കഴിഞ്ഞ 14 വര്‍ഷമായി ക്രിക്കറ്റ് അയര്‍ലണ്ട് ഫിനാന്‍സ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ബ്ലാക്ക്. 400K യൂറോയില്‍ നിന്ന് 10M യൂറോയിലേക്ക് വരുമാനം വര്‍ദ്ധിച്ചത് ഈ കാലയളവിലാണ്. ഐറിഷ് ക്രിക്കറ്റ് യൂണിയന് ട്രഷററായും ബ്ലാക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്.