“പാകിസ്താന്റെ ക്ഷണം നിരസിക്കാൻ ആകുമായിരുന്നില്ല”

ദക്ഷിണാഫ്രിക്കയുടെ മുൻ പേസ് ബൗളർ വെർണൻ ഫിലാൻഡറിനെ ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിന്റെ ബൗളിംഗ് പരിശീലകനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. പാക്കിസ്ഥാൻ ടീമിലെ വിദഗ്ദ്ധരായ ഒരു കൂട്ടം യുവാക്കൾക്കൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്ന് നിയമനത്തിനു ശേഷം ഫിലാൻഡർ പറഞ്ഞു.

“റമീസ് എന്നെ വിളിച്ച് പാകിസ്ഥാൻ ടീമിൽ ചേരാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് നിരസിക്കാൻ കഴിയാത്ത ഒരു വലിയ അവസരമായിരുന്നു ഇത്.”ഫിലാൻഡർ പറഞ്ഞു.

ഫിലാൻഡറിന്റെ ആദ്യ പരിശീലക വേഷമാണിത്. മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡനെ മുഖ്യ പരിശീലകനായും പാകിസ്താൻ നിയമിച്ചിരുന്നു.