മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫിറ്റ്നെസില്‍ ചില പ്രശ്നങ്ങളുണ്ടെന്നതിനാല്‍ താരത്തിനു ടി20 പരമ്പരയില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാനാകുമോ എന്ന സംശയമുള്ളതിനാലും ഓസ്ട്രേലിയ കരുതല്‍ താരമായി പീറ്റര്‍ സിഡിലിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. യുഎഇ യില്‍ ഓസ്ട്രേലിയ യുഎഇയ്ക്കെതിരെ ഒരു മത്സരവും പാക്കിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളിലുമാണ് കളിക്കുവാനുള്ളത്. രണ്ടാം ടെസ്റ്റിനു ശേഷമാണ് ഈ മത്സരങ്ങള്‍ നടക്കുക.
മിച്ചല്‍ സ്റ്റാര്‍ക്കിനു ടെസ്റ്റിനിടെ പരിക്കേറ്റതാണ് ഇപ്പോള്‍ സിഡിലിനു അവസരം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് പേശിവലിവുമായി ബന്ധപ്പെട്ട പരിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനുണ്ടാവുന്നത്. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് മത്സരശേഷം ആരോണ്‍ ഫിഞ്ച് പറഞ്ഞത്. താരത്തിന്റെ ഫിറ്റ്നെസ് കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് അവസാന സെഷനില്‍ നാല് ഓവര്‍ മാത്രം താരം എറിഞ്ഞതെന്നും മത്സര ശേഷം ഓസ്ട്രേലിയന്‍ സഹതാരം അഭിപ്രായപ്പെട്ടത്.
ടെസ്റ്റിന്റെ ശേഷിക്കുന്ന ദിവസങ്ങളിലും താരത്തിനു പങ്കെടുക്കാനാകുമെന്ന വിശ്വാസം ഓസ്ട്രേലിയയ്ക്കുണ്ടെങ്കിലും ടി20 പരമ്പരയെ മുന്‍ നിര്‍ത്തി സ്റ്റാര്‍ക്കിനു അവര്‍ മത്സരിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്. അതേ സമയം ഈ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയ-ഇന്ത്യ പരമ്പരയുള്ളതിനാലും കരുതലോടെയാവും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇവര്‍ ഉപയോഗപ്പെടുത്തുക.













