സൗരവ് ഗാംഗുലിയുടെ ശൈലി പിന്തുടര്‍ന്നിരുന്നതിനാല്‍ തന്നെ പണ്ട് ആളുകള്‍ ഫെനിയിലെ സൗരവ് ഗാംഗുലി എന്ന് വിളിച്ചിരുന്നതായി പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന്‍. പണ്ട് താന്‍ സൗരവ് ഗാംഗുലിയുടെ കളി കണ്ടാണ് വളര്‍ന്നിരുന്നതെന്നും പിന്നീട് അത് പകര്‍ത്തുവാന്‍ ശ്രമിച്ചിരുന്നുവെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കി.
ഇടം കൈയ്യന്‍ ബാറ്റ്സ്മാനും വലം കൈയ്യന്‍ ബൗളറുമായ താരം തന്റെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് ഫെനിയിലെ സൗരവ് ഗാംഗുലി എന്നായിരുന്നുവെന്നും താരം തന്നെ വെളിപ്പെടുത്തി. താന്‍ വളരെ ചെറുപ്പമായിരുന്നപ്പോളാണ് ഈ സംഭവം. ഇന്ത്യുടെ വളരെ അടുത്തായിരുന്നു ഫൈനി.
ഗാംഗുലിയെ പോലെ ഇടംകൈ കൊണ്ട് ബാറ്റിംഗും വലം കൈ കൊണ്ട് പന്തെറിയുകയും ചെയ്തിരുന്നതിനാലാണ് തന്റെ നാട്ടുകാര്‍ തന്നെ അത്തരത്തില്‍ അഭിസംബോധന ചെയ്തിരുന്നതതെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കി. ഇപ്പോളത്തെ തലമുറയില്‍ താന്‍ ഉറ്റുനോക്കുന്നത് ബെന്‍ സ്റ്റോക്സിനെയും കോറെ ആന്‍ഡേഴ്സണെയും ആണെന്ന് താരം വ്യക്തമാക്കി.