ആവശ്യമായ ക്രമീകരണങ്ങളില്ലെങ്കില്‍ പാക് താരങ്ങള്‍ക്ക് പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ അവസരം നല്‍കും

Sports Correspondent

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോളുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബോര്‍ഡ്. ബോര്‍ഡിന്റെ പ്രതിനിധി വസീം ഖാനാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹത്തോടൊപ്പം സക്കീര്‍ ഖാന്‍, ഡോ സൊഹൈല്‍ സലീം, മിസ്ബ ഉള്‍ ഹക്ക് എന്നിവര്‍ താരങ്ങളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് ബോര്‍ഡ് അറിയിച്ചത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കായി 25 അംഗങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തുന്നതെന്നും താരങ്ങളെല്ലാം തന്നെ ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ മൂന്ന് മാസമെങ്കിലും കഴിയണമെന്നാണ് ആവശ്യം. പരമ്പര അവസാനിക്കുന്നത് വരെ താരങ്ങളെല്ലാം ഒരുമിച്ചായിരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

ബോര്‍ഡ് ജൂണ്‍ ആദ്യം ശക്തമായ മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലന ക്യാമ്പ് ലാഹോറില്‍ ആരംഭിക്കുവാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഇംഗ്ലണ്ടില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ പോര എന്ന തോന്നലുണ്ടെങ്കില്‍ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നും വസീം ഖാന്‍ അറിയിച്ചു.