പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ താരങ്ങള്‍ മറ്റു ലീഗുകളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി പത്രം നല്‍കുന്നത് നാല് ലീഗുകളിലേക്ക് ചുരുക്കുന്നതായി അറിയിച്ച് കൊണ്ട് തങ്ങളുടെ പുതിയ എന്‍ഒസി നയം പുറത്ത് വിട്ടു. കേന്ദ്ര കരാറോ പ്രാദേശിക കരാറോ ഉള്ള താരങ്ങള്‍ക്ക് ഇനി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെ നാല് ലീഗുകളില്‍ മാത്രമേ പങ്കെടുക്കുവാനുള്ള അനുമതിയ്ക്ക് അപേക്ഷിക്കാനാകൂ.
പ്രാദേശിക താരങ്ങള്‍ ആദ്യം അതാത് അസോസ്സിയേഷനുകളെയാണ് അനുമതിയ്ക്കായി സമീപിക്കേണ്ടത്. അതിന് ശേഷം മാത്രമാണ് ബോര്‍ഡിന്റെ ഉയര്‍ന്ന കമ്മിറ്റിയിലേക്ക് ഈ ആവശ്യം എത്തിക്കേണ്ടതുള്ളുവെന്നും ബോര്‍ഡ് തീരുമാനിച്ചു. ദേശീയ താരങ്ങള്‍ക്കുള്ള അനുമതി പത്രത്തിന്റെ ഫീഡ് ബാക്ക് ദേശീയ കോച്ച്/ടീം മാനേജ്മെന്റ് എന്നിവരിലൂടെയാകും ഈ കമ്മിറ്റിയ്ക്ക് മുന്നില്‍ എത്തേണ്ടത്..