“ഇംഗ്ലണ്ടിൽ ഫുട്ബോൾ കളിക്കണമെങ്കിൽ ഇരട്ടി വേഗതയിൽ ചിന്തിക്കണം” – ബ്രൂണോ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുക ഏറെ പ്രയാസമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്. ബാക്കിയുള്ള ലീഗുകളിലേക്കാൾ ഒക്കെ വേഗത ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഉണ്ട് എന്ന് കരുതുന്നതായും ബ്രൂണൊ പറഞ്ഞു. പോർച്ചുഗലിൽ കളിക്കുമ്പോൾ താൻ വേഗതയിൽ ചിന്തിക്കാറുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ ആ ചിന്തയുടെ വേഗത ഇരട്ടിയാക്കേണ്ടിയിരിക്കുന്നു. ബ്രൂണോ പറഞ്ഞു.

ഇവിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ വന്നിട്ടു മറ്റു ടീമുകൾ റിസ്ക് എടുക്കാൻ തയ്യാറാവുകയാണ്ം ഏതു ചെറിയ ടീമും വിജയിക്കാൻ മാത്രമാണ് ഇവിടെ കളിക്കുന്നത് എന്നും. അത് ലീഗിനെ ഗംഭീരമാക്കുന്നു എന്നും ബ്രൂണോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ സ്വപ്ന ക്ലബാണ് എന്നും ബ്രൂണോ പറഞ്ഞു.

Advertisement