യോര്‍ക്ക്ഷയറിന്റെ ബാറ്റിംഗ് കോച്ചായി പോള്‍ ഗ്രേസണ്‍

Sports Correspondent

മുന്‍ എസ്സെക്സ് ഹെഡ് കോച്ച്, പോള്‍ ഗ്രേസണിനെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. 2015ല്‍ എസ്സെക്സില്‍ നിന്ന് വിട പറഞ്ഞ ശേഷം ഡര്‍ഹം യൂണിവേഴ്സിറ്റിയുടെയും യോര്‍ക്കഷയര്‍ ഡയമണ്ട്സ് കെഎസ്എല്‍ ടീമിന്റെയും പരിശീലകനായും പ്രവര്‍ത്തിച്ച് വരികയായിരുന്നു പോള്‍ ഗ്രേസണ്‍. ജോനാഥന്‍ ട്രോട്ട്, മൈക്ക് യാര്‍ഡി എന്നിങ്ങനെയുള്ള മുന്‍ ഇംഗ്ലണ്ട് അന്താരാഷട്ര താരങ്ങളെ പിന്തള്ളിയാണ് ഗ്രേസണ്‍ യോര്‍ക്ക്ഷയറിന്റെ ബാറ്റിംഗ് കോച്ചായി എത്തുന്നത്.

മുന്‍ ഇംഗ്ലണ്ട് താരങ്ങളായി രവി ബൊപ്പാര, റീസ് ടോപ്ലെ, ടോം വെസ്റ്റ്‍ലി എന്നിവരുടെ കരിയറുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ സാധിച്ച താരമാണ് പോള്‍ ഗ്രേസണ്‍.