ബോള്‍ ഷൈന്‍ ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഐസിസിയുടെ നിലപാടിനെതിരെ പാറ്റ് കമ്മിന്‍സ്. കൊറോണ ഭീതി മൂലം തുപ്പലുപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യരുതെന്നാണ് ഐസിസിയുടെ പുതിയ നിയമം. എന്നാല്‍ ഇതിനെ എതിര്‍ത്ത് പലരും മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷൈന്‍ ചെയ്യിക്കുന്നത് നിര്‍ത്തിയാല്‍ ക്രിക്കറ്റില്‍ നിന്ന് റിവേഴ്സ് സ്വിംഗ് തന്നെ നഷ്ടമാകുമെന്ന് താരം പറഞ്ഞു.
തുപ്പല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തു ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യിക്കുവാന്‍ അനുവദിക്കണമെന്നാണ് പാറ്റ് കമ്മിന്‍സിന്റെ ആവശ്യം. അതേ സമയം വാസലിന്‍ ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് ഐസിസി അറിയിച്ചത്. എന്നാല്‍ ഇത് പന്തില്‍ കൃത്രിമം കാണിക്കുന്നതിന് തുല്യമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്.
ഐസിസിയുടെ ഈ നിലപാടുകളെ സ്വാഗതം ചെയ്തും താരങ്ങള്‍ എത്തിയിരുന്നു. കൊറോണയ്ക്ക് ശേഷം ക്രിക്കറ്റില്‍ ഒട്ടനവധി മാറ്റങ്ങളുണ്ടാകുമെന്നാണ് പാറ്റ് കമ്മിന്‍സും വിശ്വസിക്കുന്നത്. ഇതെല്ലാം താരങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്ന് മാത്രമേ അറിയാനാകുവന്ന് കമ്മിന്‍സ് പറഞ്ഞു.